Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ToxicMovie

യാ​ഷി​ന്‍റെ 'ടോ​ക്സി​ക്' പ്ര​മോ​ഷ​നി​ടെ അ​പ​ക​ടം; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: ന​ട​ൻ യാ​ഷ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ടോ​ക്സി​ക് സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ അ​പ​ക​ടം. ഹൈ​ദ​രാ​ബാ​ദി​ലെ മ​ല്ലാ റെ​ഡ്ഡി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ന‌​ട​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. 

ലൈ​റ്റു​ക​ളും സൗ​ണ്ട് ബോ​ക്സു​ക​ളും സ്ഥാ​പി​ച്ചി​രു​ന്ന സം​വി​ധാ​ന​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. യാ​ഷ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ൻ ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്ന​തി​നാ​ൽ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ലൈ​റ്റ്-​സൗ​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചി​രു​ന്ന സ്റ്റാ​ൻ​ഡു​ക​ളു​ടെ മു​ക​ളി​ൽ ക​യ​റി​യി​രു​ന്നു. 

കൂ​ടു​ത​ൽ പേ​ർ ക​യ​റി​യ​തോ​ടെ ഭാ​രം താ​ങ്ങാ​നാ​കാ​തെ  ഒ​രു​ഭാ​ഗം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രു​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ യാ​ഷ് സം​സാ​രി​ക്കു​ന്ന​ത് നി​ർ​ത്തി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് സം​ഘാ​ട​ക​രി​ൽ നി​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗം തു​ട​ർ​ന്ന​ത്.

Latest News

Corehub Up